SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

കെ ടിക് രണ്ടാംഘട്ട പരിശീലനം സമാപിച്ചു

ktik-projet

കണ്ണൂർ: പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും പുതിയ സംരംഭകരെ കണ്ടെത്താൻ കുടുംബശ്രീ ട്രൈബൽ എന്റെർപ്രൈസ് ആൻഡ് ഇന്നോവേഷൻ സെന്റർ (കെ.ടിക് )പദ്ധതി രണ്ടാംഘട്ട പരിശീലനം കണ്ണൂർ ശിക്ഷക് സദനിൽ നടന്നു. ഇൻക്യുബേറ്റർമാരായ സെമിന പ്രദീപ്‌, സലോമി പ്രിൻസ് എന്നിവർ ക്ലാസെടുത്തു. ഏപ്രിലിൽ പരിശീലനം പൂർത്തിയാക്കി മേയ്‌ മാസത്തിൽ സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സൂക്ഷ്‌മ സംരംഭങ്ങളുടെ പ്രവർത്തന രീതിയും വിപണനവും പഠിക്കാനായി കുടുംബശ്രീ സംരംഭങ്ങളായ അഴീക്കോട്‌ അരവ കേന്ദ്രം പ്രൊഡ്യൂസർ ഗ്രൂപ്പ്‌, ജനകീയ ഹോട്ടലുകൾ, ഏഴോ അപ്പാരൽ പാർക്ക്‌, കേരള ചിക്കൻ ചെറുതാഴം, അന്നപൂർണ കറി പൌഡർ യൂണിറ്റ്, എന്നിവ സന്ദർശിച്ച് പഠനം നടത്തി.ഡിജിറ്റൽ മാർക്കറ്റിംഗിലൂടെ കര കൗശല വസ്തുക്കൾ, എംബ്രോയ്‌ഡറി,ഗിഫ്റ്റ് ഐറ്റങ്ങൾ, വന വിഭവങ്ങളുടെ വിപണനം, ഭക്ഷ്യസംരംഭങ്ങൾ,കാർഷികസംബന്ധമായ പദ്ധതികൾ.മാലിന്യ നിർമ്മാർജനം എന്നിവയാണ് ജില്ലയിൽ നിന്നും ഉയർന്നു വന്ന വന്ന സംരംഭ ആശയങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL