
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ക്ഷേത്രചിറയിലെ ശ്രീകൃഷ്ണ ബാലരാമന്മാരുടെ ആറാട്ട് ഭക്തശതങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്നു. ഉത്സവത്തിന് സമാപനം കുറിച്ചുള്ള കൂടിപ്പിരിയൽ ഇന്ന് നടക്കും.
തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ബലി ബിംബങ്ങൾ എഴുന്നള്ളിച്ച് താന്ത്രിക കർമ്മങ്ങൾക്ക് ശേഷമായിരുന്നു ആറാട്ട്. തന്ത്രി കാമ്പ്രത്തില്ലത്ത് പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. തുടർന്ന് നീർക്കോട്ടിലെ പൂജയ്ക്ക് ശേഷം തിരിച്ചെഴുന്നള്ളിച്ചു.പൊൻ ചെമ്പകതറയിൽ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ ഊരാളന്മാരുടെ പ്രാർത്ഥനയുണ്ടായി. ഇന്ന് നടക്കുന്ന കൂടിപ്പിരിയൽ ചടങ്ങിന് ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |