
കാഞ്ഞങ്ങാട് : മുൻ പ്രസിഡന്റും ഗ്രന്ഥകാരനുമായ എം.കുഞ്ഞമ്പു പൊതുവാളിനെ ചെമ്മട്ടംവയൽ സ്‌നേഹതീരം വയോജനവേദി ആദരിച്ചു. അദ്ദേഹത്തിന്റെ വിദ്വാൻ കെ.കെ.നായർ വായനയുടെ വസന്തം എന്ന പുസ്തകത്തെ കുറിച്ച് ചർച്ചയും നടത്തി. സ്‌നേഹതീരം വയോജന വേദി ഓഫീസിൽ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ലത ഉദ്ഘാടനം ചെയ്തു.അശ്വിനി ഐങ്ങോത്ത് പുസ്തകം പരിചയപ്പെടുത്തി.വയോജന വേദി പ്രസിഡന്റ് ടി.വസന്ത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ടി.വി.സുജിത്ത് കുമാർ, എസ്.ഗോപാലകൃഷ്ണൻ, കെ.വിജയം നായർ, രാമകൃഷ്ണൻ മോനാച്ച, കെ.ബാലകൃഷ്ണൻ, കെ.പി.ശ്യാമള, എം.രേണുക, സി എച്ച്.ലീല എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി.ഭാസ്‌കരൻ സ്വാഗതവും കെ.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |