
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സെക്കൻഡ് സംഘടിപ്പിച്ച വയോജന സംഗമം വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.അഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.അജിത്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി .സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.ലത, കെ.പ്രഭാവതി, കെ.അനീശൻ, കെ.വി.സരസ്വതി ,കൗൺസിലർമാരായ എൻ.ബാലകൃഷ്ണൻ ,കെ. രവി ,ഫൗസിയ ഷെരീഫ് , കെ.മുഹമ്മദ് കുഞ്ഞി ,പള്ളിക്കൈ രാധാകൃഷ്ണൻ, സിറ്റി മിഷൻ മാനേജർ ബിനീഷ് ജോയ്, മെമ്പർ സെക്രട്ടറി എൻ വി ദിവാകരൻ എന്നിവർ സംസാരിച്ചു. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ കെ.പ്രദീപൻ, എഫ്.എൻ.എച്ച് ഡബ്ലിയു ജില്ലാ ആർ.പി.സുരഭി സുധാകരൻ, കമ്മ്യൂണിറ്റി കൗൺസിലർ ജെനി രാജ് എന്നിവർ ക്ളാസെടുത്തു. കെ.സുജിനി സ്വാഗതവും ശ്രീവിദ്യ നന്ദിയും പറഞ്ഞു.ചടങ്ങിൽ എച്ച്.കെ. ദാമോദരനെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |