SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 PM IST

ഇഫ്താർസംഗമവും ലഹരി വിരുദ്ധ സന്ദേശവും

ifthar

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ( കെ.എം.എ ) സംഘടിപ്പിച്ച ഇഫ്താർ സംഗമവും ലഹരി വിരുദ്ധ സന്ദേശവും വ്യാപാരഭവനിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉൽഘാടനം ചെയ്തു . മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി കെ.ആസിഫ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.അഹമ്മദ് ഷരീഫ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർ പേഴ്സൺ കെ.വി.സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഹോസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത്ത് കുമാർ, അഡ്വ.എം.സി.ജോസ്, അഡ്വ.പി.അപ്പുക്കുട്ടൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി എ.വേലായുൻ,ഡി.സി സി സെക്രട്ടറി അഡ്വ.പി.വി.സുരേഷ്, ടൗൺ മസ്ജിദ് ഇമാം ആസിഫ് ദാരിമി, മുസ്ലിം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്ത്,സി പി ഐ നേതാവ് എ.ദാമോദരൻ, മാദ്ധ്യമപ്രവർത്തകരായ അരവിന്ദൻ മാണിക്കോത്ത്, മാനുവൽ കുറിച്ചിത്താനം, ഇ.വി.ജയകൃഷ്ണൻ യതിംഖാന പ്രസിഡന്റ്, ബെസ്റ്റോ കുഞ്ഞാമദ് എന്നിവർ സംസാരിച്ചു. കെ.എം.എ ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL