
പാണത്തൂർ :ബഡ്ജറ്റിൽ പാർപ്പിടമേഖലയ്ക്ക് 11 കോടിയും ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 6.37 കോടിയും പശ്ചാത്തല മേഖലയ്ക്ക് 3.5 കോടിയും വകയിരുത്തി കള്ളാർ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്. കാർഷിക മേഖലയ്ക്ക് 27 ലക്ഷം രൂപയും, മൃഗസംരക്ഷണ മേഖലയ്ക്ക് 28 ലക്ഷവും ആരോഗ്യ മേഖലയ്ക്ക് 24 ലക്ഷവും സ്ത്രീ സൗഹൃദ ഗ്രാമത്തിന് 21 ലക്ഷവും വയോജനങ്ങൾ,കുട്ടികൾ,ഭിന്നശേഷിക്കാർ എന്നിവർക്കായി 60 ലക്ഷവും വിദ്യാഭ്യാസ മേഖലയ്ക്ക് 7 ലക്ഷവും പ്രകൃതി, ജലസംരക്ഷണം, കുടിവെള്ളം എന്നിവയ്ക്കായി 23 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.പ്രസിഡന്റ് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി രേഖ,പി.ശ്രീലത, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ഗോപി, പി.ഗീത, സന്തോഷ് ചാക്കോ, പഞ്ചായത്ത് മെമ്പർമാരായ കൃഷ്ണകുമാർ മിനി ഫിലിപ്പ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.പ്രേമ സ്വാഗതവും രവീന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |