
കണ്ണൂർ: കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമായി (കെ.എസ്.ഐ.ഡി.സി) സഹകരിച്ച് അസാപ് കേരള നടപ്പിലാക്കുന്ന 'സംരംഭം' പദ്ധതിയുടെ പ്രാഥമിക ശിൽപശാല കണ്ണൂർ മസ്ക്കറ്റ് പാരഡൈസ് ഹോട്ടലിൽ നടന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തുന്നവർക്ക് ചെറുകിട,ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്. അസാപ് പ്രോഗ്രാം മാനേജർ സുസ്മിത് എസ്.മോഹൻ പദ്ധതി വിശദീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഇൻഡസ്ട്രി എക്സ്റ്റൻഷൻ ഓഫീസർ ജീനു ജോൺ, അബ്ദുൾ കരീം (സംരഭകൻ), ചാർട്ടേട് അക്കൗണ്ടന്റ് കെ.ടി.ഫാരിസ, സി വേണുഗോപാലൻ, എം.സുരേഷ് ബാബു, കെ.വി.പത്മനാഭൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പരിപാടിയിൽ 72 പ്രവാസികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |