SignIn
Kerala Kaumudi Online
Friday, 23 October 2026 5.31 PM IST

പള്ളൂരിൽ ചീട്ടുകളി സംഘത്തെ പിടികൂടി

cheet

മാഹി : മാഹി പൊലീസ് സുപ്രണ്ട് ജി ശരവണന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ പള്ളൂരിൽ ആളില്ലാത്ത വീട്ടിൽ ചീട്ടുകളിക്കുകയായിരുന്ന പതിനൊന്നംഗ സംഘത്തെ മാഹി സർക്കിൾ ഇൻസ്‌പെക്ടർ ആർ ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. പള്ളൂർ സ്വദേശികളായ കെ.സിജേഷ് , പ്രണീഷ്, രാജേഷ്, പി.പ്രണവ് , ചാലക്കര സ്വദേശി ആനന്ദ്, കോടിയേരി സ്വദേശി രമിത്ത്, ചൊക്ലി സ്വദേശി കെ.വിജേഷ് , എബിൻ ദാസ്, എടക്കാട് സ്വദേശീ സി ബഷീർ , ന്യൂ മാഹി സ്വദേശി കെ.പി.റയീസ് , പാലയാട് സ്വദേശി പ്രീണീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്നും 12100 രൂപയും മൊബയിൽ ഫോണും വാഹനങ്ങളും മറ്റും പിടിച്ചെടുത്തു. പള്ളൂർ എസ്.എച്ച് ഒ.സി വി.റെനിൽ കുമാർ, എസ്.ഐ.നദീർ, ക്രൈം സ്വകാഡ് അംഗങ്ങളായ എസ്.ഐമാരായ കിഷോർ കുമാർ, വി.മഹേഷ് , എ.എസ്.ഐ സി വി.ശ്രീജേഷ് , ഹെഡ് കോൺസ്റ്റമ്പിൾ രോഷിത്ത് പാറമേൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL