
തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബസ് സ്റ്റാൻഡിൽ പുതുതായി നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടന ചെയ്തു.തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡന്റും തൃക്കരിപ്പൂരിലെ സാമൂഹ്യ-സാംസ്ക്കാരിക- വിദ്യാഭ്യാസ-പൊതുമേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ഖാൻ സാഹിബിന്റെ പേരിലാണ് ബസ്സ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. എം.രജീഷ് ബാബു, ഫായിസ് ബീരിച്ചേരി, കെ.വി.കാർത്ത്യായനി, കെ.വി.രാധ, സാജിദ സഫറുള്ള, കെ.ഫരീദ, വി.പി.സുനീറ, ഇ.ശശിധരൻ, എം.അബ്ദുൾ ഷുക്കൂർ, മുൻ ബ്ലോക്ക് മെമ്പർ അഡ്വ.എം.ടി.പി.എ.കരിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.ബിജുകുമാർ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |