SignIn
Kerala Kaumudi Online
Friday, 23 October 2026 3.05 AM IST

കെ.എസ്.ടി.എ തണ്ണീർപന്തൽ

thanneerpanthal

കാഞ്ഞങ്ങാട്:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.ഇ ) ഹൊസ്ദുർഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാഹജലം ജീവജലം ക്യാമ്പിന്റെ ഭാഗമായി തണ്ണീർ പന്തൽ ഒരുക്കി. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിലാണ് അവിടെ എത്തുന്ന ആളുകൾകൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും ആശ്വാസമായി തണ്ണീർ പന്തൽ ഒരുക്കിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് സി. ശാരദ അദ്ധ്യക്ഷത വഹിച്ചു. ആർ.എം.ഒ കെ.പി.അക്ഷയ , ഡി.എം.ഒ എ കെ.രേഷ്മ. സൂപ്രണ്ട് ബി.അമ്പിളി , ജില്ലാ ജോയിന്റ് സെക്രട്ടറി പി.മോഹനൻ, ജില്ലാ എക്സി. അംഗമായ പി.പി.ബാബുരാജ്, കെ.വി.രാജൻ, പി.പി.കമല ഉപജില്ല ജോയിന്റ് സെക്രട്ടറി ഉഷ വടക്കുമ്പത്ത് എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.മഹേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL