SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

കെ.വി.രാഘവനെ അനുമോദിച്ചു

raghavan-adharam

പയ്യന്നൂർ : കണ്ണൂർ മഹാത്മാ മന്ദിരം ഏർപ്പെടുത്തിയ ഗാന്ധിമാർഗ പ്രവർത്തകനുള്ള പി.കുഞ്ഞിരാമൻ വക്കീൽ പുരസ്കാരം നേടിയ സർവോദയ മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി.രാഘവൻ മാസ്റ്ററെ പയ്യന്നൂർ സർവ്വോദയ മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.അന്നൂർ കേളപ്പൻ സർവ്വീസ് സെന്ററിൽ നടന്ന പരിപാടിയിൽ ,

സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ വി.പി. അപ്പുക്കുട്ട പൊതുവാൾ ഉപഹാര സമർപ്പണം നടത്തി.സർവോദയ മണ്ഡലം പ്രസിഡന്റ് എ.വി.രാഘവ പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. ടി.പി.പത്മനാഭൻ, കെ.രാമകൃഷ്ണൻ മാസ്റ്റർ , പി.പത്മനാഭൻ അന്നൂർ, രാമകൃഷ്ണൻ മോനാച്ച , കേളപ്പൻ സർവീസ് സെന്റർ പ്രസിഡന്റ് പി.കമ്മാര പൊതുവാൾ, സി.പി.ദാമോദരൻ മാസ്റ്റർ, ഡോ.വി.ജയരാജൻ, രാമകൃഷ്ണൻ കണ്ണോം, വി.കെ.ദേവകി സംസാരിച്ചു. കെ.രാമചന്ദ്രൻ അടിയോടി സ്വാഗതവും എ.കെ.പി. നാരായണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL