
തൃക്കരിപ്പൂർ : ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിൽ നിന്നും നിർദ്ധനരോഗികൾക്കുള്ള ധനസഹായ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ.ബിജുകുമാറിന് വിതരണത്തിനായി സംഖ്യ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഉദാരമതികളിൽ നിന്നം സംഭാവനകൾ സ്വീകരിച്ചാണ് ഇതിനാവശ്യമായ ഫണ്ട് സ്വരൂപിച്ചത്. 19 പേർക്കാണ് ഇന്ന് വിതരണം ചെയ്തത്. എട്ടു ലക്ഷം രൂപയോളം ഇതിനകം സഹായം നൽകിയിട്ടുണ്ട്. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹാഷിം കാരോളം, ശംസുദ്ദീൻ ആയിറ്റി, എം.രജീഷ് ബാബു, ഫായിസ് ബീരിച്ചേരി, കെ.വി. കാർത്ത്യായനി, എം.ഷൈമ, ഇ.ശശിധരൻ, കെ.വി.രാധ, സീത ഗണേഷ്, എ.കെ.സുജ, കെ.എം.വി.ഭാർഗ്ഗവി, എൻ.സുധീഷ് , എം.കെ.ഹാജി, എം.അബ്ദുൾ ഷുക്കൂർ, സുനീറ, സാജിത സഫറുള്ള, കെ.ഫരീദ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |