SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

കഫേ കുടുംബശ്രീ ഭക്ഷ്യമേള

kudumbasree

കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അഞ്ച് മുതൽ 13 വരെ കഫേ കുടുംബശ്രീ ഭക്ഷ്യമേള കൂത്തുപറമ്പ് ഇലക്ട്രിസിറ്റി ഓഫീസിനു മുൻവശം സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും.ജില്ലയിലെ മുപ്പത് കുടുംബശ്രീ സംരംഭകർ പങ്കെടുക്കും.ഇതാദ്യമായാണ് കൂത്തുപറമ്പ് ഭക്ഷ്യ മേളയ്ക്ക് വേദിയാകുന്നത്.മേളയിൽ കുടുംബശ്രീയുടെ വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും തനത് ഉത്പ്പന്നങ്ങളും പ്രദർശിപ്പിക്കും. ലൈവ് ഫുഡ് സ്റ്റാളുകളും ചെറുധാന്യ വിഭവങ്ങളെ പരിപോഷിപ്പിക്കുന്നത്തിനായ് പ്രത്യേക സ്റ്റാളുകളും പ്രവർത്തിക്കും. ഏട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ട വനിതകളും ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളും അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും.കൂടാതെ കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ട്രേഡ് ഫെയറും മേളയോട് അനുബന്ധിച്ചുണ്ടാകും.മേളയോട് അനുബന്ധിച്ചു ഫുഡ്‌ ഫോട്ടോഗ്രഫി മത്സരവും അരങ്ങേറും.ഫോൺ: 9562089296.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL