
കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി കണ്ണൻ നായർ സ്മാരക ജി.യു.പി സ്ക്കൂൾ വാർഷികാഘോഷവും വിവിധ പദ്ധതികളുടെ ഉൽഘാടനവും 28ന് നടക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് ഇചന്ദ്രശേഖരൻ എം.എൽ.എ പുതിയ കെട്ടിടവും സോളാർ പദ്ധതിയും ഉൽഘാടനം ചെയ്യും സ്മാർട്ട് ഇലക്ട്രിക് കിച്ചൺ കെട്ടിടം നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാതയും ഇലക്ട്രിക് അടുക്കള ഡോ.ആർ.ഹരികുമാറും ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ ലൈബ്രറി ഡി.ഡി.ഇ ടി.വി.മധുസൂദനനും കമ്പ്യൂട്ടർ ലാബ് എ.ഇ.ഒ മിനി ജോസഫും ഉദ്ഘാടനം ചെയ്യും. സ്മരണിക അഡ്വ.പി.അപ്പുക്കുട്ടൻ പ്രകാശനം ചെയ്യും. വാർത്താസമ്മേളനത്തിൽ അഡ്വ. പി.അപ്പുക്കുട്ടൻ, പി.ടി.എ പ്രസിഡന്റ് അഡ്വ.പി.എൻ.വിനോദ് കുമാർ, ജി.ജയൻ, കെ.വി.സൈജു എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |