SignIn
Kerala Kaumudi Online
Friday, 23 October 2026 3.10 AM IST

കോഴിയും കൂടും വിതരണം ചെയ്തു

kudumbasree

കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷന്റെയും പന്ന്യന്നൂർ സി.ഡി.എസിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത്‌ പരിധിയിലെ പത്ത് സംരംഭകർക്ക് കോഴിയും കൂടും വിതരണം ചെയ്തു.പന്ന്യന്നൂർ പഞ്ചായത്ത്‌ മൃഗ സംരക്ഷണ മേഖലയിൽ എ.എച്ച്.സി എഫ് 19500 രൂപ വായ്പ നൽകി കൊണ്ടാണ് ഉപജീവനത്തിനായി കോഴിയും കൂടും എന്ന പേരിൽ പദ്ധതി നടപ്പിലാക്കിയത്.

പന്ന്യന്നൂർ പഞ്ചായത്ത്‌ ഓഫീസ് പരിസരത്തു വച്ച് നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയൻ ആദ്യ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മണിലാൽ,
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി ബീന, സി.ഡി.എസ് ചെയർപേഴ്സൺ ബിജുള തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL