
കേളകം: പേരാവൂർ റീജ്യണൽ ബാങ്ക് കേളകം ബ്രാഞ്ച് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ സ്ട്രോംഗ് റൂം ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ വായ്പാ വിതരണവും, ഇരിട്ടി സഹകരണ അസി. രജിസ്ട്രാർ ടി.ജി.രാജേഷ് കുമാർ ആദ്യ നിക്ഷേപവും സ്വീകരിച്ചു. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി.അനീഷ്, റോയ് നമ്പുടാകം, ആൻറണി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം വി.ഗീത, ബാങ്ക് പ്രസിഡന്റ് വി.ജി.പത്മനാഭൻ, സെക്രട്ടറി എം.സി.ഷാജു, അഡ്വ.എം.രാജൻ, മൈഥിലി രമണൻ, കെ.എൻ.സുനീന്ദ്രൻ, മേരിക്കുട്ടി ജോൺസൺ, ഇന്ദിര ശ്രീധരൻ, സുനിത രാജു വാത്യാട്ട്, വി.വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |