SignIn
Kerala Kaumudi Online
Friday, 23 October 2026 3.23 AM IST

കോർപ്പറേഷന് 504.91 കോടിയുടെ ബഡ്‌ജറ്റ് : ലക്ഷ്യം നഗരവികസനം,അടിസ്ഥാന സൗകര്യം

budjet

കണ്ണൂർ: ഡെപ്യൂട്ടി മേയർ പി.ഇന്ദിര അവതരിപ്പിച്ച കോർപറേഷൻ ബഡ്ജറ്റ് പ്രധാനമായും ഊന്നൽ നൽകിയത് നഗര വികസനത്തിനും അടിസ്ഥാനസൗകര്യങ്ങൾക്കും ഊന്നൽ നൽകയിട്ടുള്ള പദ്ധതികൾ. ആശാവർക്കർമാരുടെ വിഷയം ഒന്നുകൂടി ഉയർത്തുകയെന്ന ലക്ഷ്യവുമായി കോർപറേഷൻ വക രണ്ടായിരം രൂപ ഓണറേറിയം പ്രഖ്യാപിച്ചതും ബഡ്ജറ്റിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നതായി. അതെ സമയം മുൻ ബഡ്ജറ്റുകളിലെ പ്രഖ്യാപനം നടപ്പിലാക്കിയില്ലെന്നാരോപിച്ച് ബി.ജെ.പിയുടെ കൗൺസിലറും കോർപറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന അനിശ്ചിതകാല സമരം ശ്രദ്ധയിൽപെടുത്തി എൽ.ഡി.എഫും ബഡ്ജറ്റ് സമ്മേളനത്തിൽ കടുത്ത പ്രതിഷേധമാണുയർത്തിയത്.

ആശാവർക്കർമാർക്കായി പ്രഖ്യാപിച്ച രണ്ടായിരം രൂപയുടെ സഹായം ഡി.പി.സിയുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് നൽകുമെന്നാണ് ബഡ്ജറ്റിൽ പറഞ്ഞത്. തനതു ഫണ്ടിൽ നിന്നാണ് ഈ തുക അനുവദിക്കുന്നത്.

മുൻ നീക്കിയിരിപ്പ് ₹83,97,31,711

വരവ് ₹504,91,24,548

ചിലവ് ₹504,41,44,666

നീക്കിയിരിപ്പ് ₹84,47,11,593

വ്യാപാരസമുച്ചയം തൊട്ട് നൈറ്റ് മാർക്കറ്റ് വരെ

പടന്ന ഡിവിഷനിലെ മരക്കാർക്കണ്ടിയിൽ റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് ഉൾപ്പെടുന്ന വ്യാപാര-താമസ സമുച്ഛയം പണിയാൻ പ്രാരംഭ പ്രവൃത്തിക്കായി ഒരു കോടി ബഡ്ജറ്റിൽ വകയിരുത്തി. സൗത്ത് ബസാറിൽ നൈറ്റ് മാർക്കറ്റ് നിർമ്മിക്കാനായി ഒരുകോടി അനുവദിച്ചു. താഴെചൊവ്വ സ്പിന്നിംഗ് മിൽ മുതൽ തായത്തെരു വരെ റെയിൽവേ പാരലൽ റോഡ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 50 ലക്ഷം നീക്കി. പയ്യാമ്പലത്ത് ആധുനിക വെഡ്ഡിംഗ് ഡെസ്റ്റിനേഷന് വേണ്ടി ഒരു കോടി നീക്കി. ഭവന രഹിതർക്ക് ചേലോറയിൽ ഫ്‌ളാറ്റ് സമുച്ചയത്തിനായി ഒരുകോടി നീക്കിവെച്ചു.

റോഡ് , കെട്ടിടം മരാമത്ത് പ്രവൃത്തികൾക്കായി ₹50 കോടി

മറ്റ് പ്രഖ്യാപനങ്ങൾ
സഞ്ചരിക്കുന്ന മെഡിക്കൽ ലാബ്

ജീവിതശൈലി രോഗനിർണയത്തിന് മെഡിക്കൽ ലാബ്-50 ലക്ഷം

നഗരത്തിൽ മൊബൈൽ ടോയ്‌ലറ്റുകൾ ഒരുക്കാൻ 20 ലക്ഷം

വിവിധ ആശുപത്രികൾക്ക് മരുന്ന് വാങ്ങാൻ 1.08 കോടി

വൃക്കരോഗികൾക്ക് 50 ലക്ഷം

60 വയസ് കഴിഞ്ഞവർക്ക് ഡയാലിസിസുള്ള ധനസഹായ പദ്ധതിയിലേക്ക് 50 ലക്ഷം രൂപ വകയിരുത്തി. മാരകരോഗങ്ങൾക്ക് മരുന്ന് വാങ്ങാൻ അഞ്ചുലക്ഷം രൂപയും വിവിധ അലോപ്പതി ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും 45 ലക്ഷവും വകയിരുത്തി.


മറ്റ് പദ്ധതികൾ

പള്ളിയാംമൂല സ്‌പോർട്സ് കോംപ്ലക്സ് ₹20 ലക്ഷം
മൾട്ടി പർപ്പസ് കൺവെൻഷൻ സെന്റർ ₹40 കോടി
ഡിഫറന്റലി ഏബിൾഡ് ആർട്ട് ആൻഡ് കൾച്ചറൽ സെന്റർ₹10 ലക്ഷം

ഭിന്നശേഷിക്കാർക്ക് സഹായം ₹ 2.50 കോടി
കടലോര ടൂറിസം പദ്ധതി ₹2 കോടി
പൈതൃക നഗരവീഥി ₹ 3 കോടി
സമാജ് വാദി നഗർ നവീകരണം ₹5 കോടി
സക്കർ കം ജറ്റർ വാഹനം വാങ്ങാൻ ₹ 1 കോടി
ബാലസൗഹൃദ അങ്കണവാടികൾ₹ 1 കോടി
കുടുംബശ്രീ കഫേ ₹ 50 ലക്ഷം
ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ട് സംരക്ഷണം₹1 കോടി
പയ്യാമ്പലം ബീച്ച് പള്ളിയാംമൂല വൺവെ റോഡ് ₹50 ലക്ഷം
സായംപ്രഭ ഹോമുകൾ ₹ 2.50 കോടി

തെരുവുനായ നിയന്ത്രണം എ.ബി.സി സെന്റർ ₹50 ലക്ഷം
ട്രാൻസ്‌ജെൻഡർ ക്ഷേമം ₹10 ലക്ഷം

പയ്യാമ്പലത്ത് റോപ്പ് വേ ₹1 കോടി

പട്ടികജാതി വികസനം ₹4 കോടി
പട്ടികവർഗ വികസനം ₹40 ലക്ഷം
ശുചിത്വമാലിന്യ സംസ്‌കരണം ₹4 കോടി
ആനിമൽ ക്രിമിറ്റോറിയം ₹65 ലക്ഷം

വിദ്യാഭ്യാസ മേഖല ₹2.3 കോടി
വനിതാ ശിശു വികസനം₹4.5 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL