SignIn
Kerala Kaumudi Online
Friday, 23 October 2026 4.38 PM IST

ലഹരി വിരുദ്ധ ക്യാമ്പയിൻ സമാപിച്ചു

lahari
കേളകത്ത് ലഹരിവിരുദ്ധ ക്യാമ്പയിൻ സമാപനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൈഥിലി രമണൻ ഉദ്ഘാടനം ചെയ്യുന്നു

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് മൂന്ന് ദിവസങ്ങളിലായി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സമാപനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത രാജു അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ടി. യേശുദാസ് മുഖ്യാതിഥിയായി. കേളകം സബ്ബ് ഇൻസ്‌പെക്ടർ ജി. പ്രീതി, വാർഡ് മെമ്പർമാരായ സജീവൻ പാലുമ്മി, ജോണി പാമ്പാടിയിൽ, പി.ടി.എ പ്രസിഡന്റ് എം.പി. സജീവൻ എന്നിവർ പ്രസംഗിച്ചു. മദർ പി.ടി.എ പ്രസിഡന്റ് അമ്പിളി സജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാന അദ്ധ്യാപകൻ എം.വി മാത്യു സ്വാഗതം പറഞ്ഞു. ഫ്ളാഷ് മോബ്, കവിതാലാപനം, പ്രസംഗം, പോസ്റ്റർ പ്രദർശനം, ലഘുലേഖ വിതരണം എന്നിവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL