
തിരുവനന്തപുരം ഐ.എസ്.ആർ.ഒ കവാടത്തിൽ അടുത്ത ആഴ്ചയോടെ പ്രതിമ അനാച്ഛാദനം നടക്കും
പയ്യന്നൂർ : തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റേഷൻ കടവ് ജംഗ്ഷനിലുള്ള ഐ.എസ്.ആർ.ഒ കവാടത്തിൽ സ്ഥാപിക്കുന്ന മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ ശിൽപത്തിന്റെ നിർമ്മാണം പൂർത്തിയായി. അടുത്ത ആഴ്ച അനാച്ഛാദനം ചെയ്യുവാനുള്ള ഒരുക്കത്തിലാണ് അധികൃതർ. പത്തടി ഉയരമുള്ള ശിൽപം തീർത്തത് ശിൽപി ഉണ്ണി കാനായിയാണ് . കോട്ടിട്ട് മുന്നിൽ കൈ കെട്ടി ചെറു പുഞ്ചിരിയോട് കൂടി മുന്നോട്ട് നോക്കി നിൽക്കുന്ന ഇന്ത്യൻ മിസൈൽമാന്റെ ശില്പം മെറ്റൽ ഗ്ളാസിലാണ് ഒരുക്കിയിട്ടുള്ളത്.
നേരത്തെ കാനായിയിലെ ഉണ്ണിയുടെ പണിപ്പുരയിൽ ശില്പ നിർമ്മാണം വിലയിരുത്താൻ തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിക്രമൻ, കൗൺസിലറായ അജിത്ത് രവീന്ദ്രൻ എന്നിവർ എത്തിയിരുന്നു. കനകകുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിന് സമീപം ശ്രീനാരായണ ഗുരു വിശ്വസംസ്കാര ഭവൻ കോമ്പൗണ്ടിൽ എത്തിച്ച ശിൽപത്തിന്റെ അവസാന മിനുക്ക് പണിയിലാണ് ശിൽപി ഉണ്ണി കാനായി .
പട്ടത്ത് എ.കെ.ജി, മ്യൂസിയത്തിന് സമീപം ശ്രീനാരായണ ഗുരു , സി.അച്ചുതമേനോൻ, പട്ടത്ത് വർഗ്ഗീസ് കുര്യൻ, വഞ്ചിയൂർ ജംഗ്ഷനിൽ ഇ.എം.എസ് , എ.കെ.ജി , കരകുളത്ത് കെ.പി.കരുണാകരൻ , സെൻട്രൽ ലൈബ്രറിയിൽ സി.വി.രാമൻപിള്ള എന്നീ ശില്പങ്ങളാണ് ഉണ്ണി കാനായി തിരുവനന്തപുരത്ത്
ഇതിന് മുമ്പ് ഒരുക്കിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |