SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

ബേക്കൽ ബീച്ച് പാർക്കിൽ 'കല്ലുമ്മക്ക' ഫുഡ് ബിനാലെ

bekal-

ബേക്കൽ: കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ ഭക്ഷണ മേള കല്ലുമ്മക്ക ഫുഡ് ബിനാലെ ബേക്കൽ ബീച്ച് പാർക്കിൽ

ബേക്കൽ എ.എസ്.പി ഡോ.ഒ.അപർണ ഉദ്ഘാടനം ചെയ്തു. ബി.ആർ.ഡി.സി യുടെയും ബേക്കൽ ബീച്ച് പാർക്കിന്റെയും ആഭിമുഖ്യത്തിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ബേക്കലിലെ താജ് ,ലളിത്, ഗേറ്റ് വേ, എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും സംയുക്കാഭിമുഖ്യത്തിൽ ഏപ്രിൽ അഞ്ച് മുതൽ 20 വരെയാണ് ബേക്കൽ ബീച്ച് പാർക്കിൽ സംഘടിപ്പിക്കുന്നത്.ബേക്കലിലെ താജ് ,ലളിത്, ഗേറ്റ് വേ എന്നീ പഞ്ചനക്ഷത്ര റിസോർട്ടുകളുടെ സ്റ്റാളുകൾ 12 മുതൽ സജ്ജമാവും. ബി.ആർ.ഡി.സി മാനേജർ പ്രസാദ്,ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ,ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട്, ബീച്ച് പാർക്ക് മനേജർ കെ.സി കെ.ഷീബ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BEKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL