SignIn
Kerala Kaumudi Online
Friday, 23 October 2026 8.00 AM IST

ഭഗവതിമാർ പൂരം കുളിച്ച് മാടം കയറി പൂരോത്സവത്തിന് ധന്യസമാപനം

photo-

പഴയങ്ങാടി/നീലേശ്വരം: ദേശാധിപകളായ ഭഗവതിമാർ പൂരംകുളിച്ച് മാടം കയറിയതോടെ വളപട്ടണത്തിനും ചന്ദ്രഗിരിപ്പുഴയ്ക്കുമിടയിലുള്ള പ്രദേശത്തെ ഒൻപത് ദിനം നീണ്ട പൂരോത്സവത്തിന് ധന്യസമാപനം.പ്രശസ്തമായ

മാടായിക്കാവ് തിരുവർകാട്ട് ഭഗവതിക്ഷേത്രത്തിൽ ഇന്നലെ രാവിലെ എട്ടരയോടെ വടുകുന്ദ തടാകത്തിലാണ് പൂരംകുളി നടന്നത്. പൂരം കുളിക്ക് ശേഷം മഞ്ഞൾ കുറി പ്രസാദവും അനുഗ്രഹവും ഭക്തജനങ്ങൾക്ക് നൽകി.

തെക്കിനാക്കിൽ കോട്ടയിൽ ദാരിക വധത്തിന് ശേഷം കോപിഷ്ഠയായ മാടായി കാവിലമ്മയുടെ കോപം ശമിപ്പിക്കാൻ പരമശിവൻ ത്രിശൂലം കൊണ്ട് നിർമ്മിച്ചതാണ് വടുകുന്ദ തടാകമെന്നാണ് ഐതിഹ്യം. അതിനാലാണ് കാവിലമ്മയുടെ പൂരം കുളി ആറാട്ട് ഇവിടെ നടക്കുന്നത്.

പതിനായിരങ്ങളാണ് പൂരംകുളി ദർശിക്കാൻ മാടായി പാറയിലെ വടുകുന്ദ തടാകക്കരയിൽ എത്തിയത്.

നന്ദി പറഞ്ഞ് ദേവസ്വം ബോർഡ്

വടുകുന്ദ ശിവ ക്ഷേത്രത്തിലെ വടുകുന്ദ തടാകത്തിലെ പൂരംകുളി ആറാട്ട് മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ ഭക്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ് ദേവസ്വം ബോർഡ്. പൂരോത്സവത്തിന് നേതൃത്വം നൽകിയ ക്ഷേത്ര ഭാരവാഹികൾ, നവീകരണ സമിതി, മറ്റ് ഭാരവാഹികൾ, മാതൃസമിതി പ്രവർത്തകർ, അന്ന ദാനത്തിന് നേതൃത്വം നൽകിയവർ എന്നിവർക്കാണ് മാടായിക്കാവ് ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ കെ.വേണു, മാടായിക്കാവ് ക്ഷേത്രം മാനേജർ നാരായണ പിടാരർ എന്നിവർ നന്ദി അറിയിച്ചത്.

തളിയിലപ്പനുമായി കൂടിക്കണ്ടു;കോവിലകം ചിറയിൽ കുളിച്ചുകയറി കാവിലമ്മ

നീലേശ്വരം: മന്നൻ പുറത്ത് കാവിൽ നിന്നും ഇന്നലെ രാവിലെ ആറിനാണ് കാവിലമ്മയുടെ കൊട്ടുമ്പുറത്തേക്കുള്ള എഴുന്നള്ളത്ത് പുറപ്പെട്ടത്. ഇവിടെ വടക്കേക്കളരി, തെക്കേ കളരി എന്നിവിടങ്ങളിൽ നിന്നും സ്ഥാനികരും വാല്യക്കാരും ദർശനത്തിനും തൊഴാനും എത്തി.അതിന് ശേഷം എഴുന്നള്ളത്ത് പുറപ്പെടുമ്പോഴേക്കും തട്ടാച്ചേരി വടയന്തൂർ കഴകം സ്ഥാനികരും വാല്യക്കാരും രാജാ റോഡിൽ ദേവിയെ വണങ്ങാൻ എത്തിയിരുന്നു. ഇവിടെ നിന്നും നേരെ എഴുന്നള്ളത്ത് തളിയിൽ ശിവക്ഷേത്രത്തിൽ എത്തി .ഇവിടെയായിരുന്നു ദേവീദേവന്മാരുടെ കൂടിച്ചേരലും കൂടിപ്പിരിയലും. തുടർന്ന് തെക്കേ കോവിലകം ദർശനത്തിന് ശേഷം കോവിലകം ചിറയിൽ പൂരംകുളി നടന്നു. ഇവിടെ നിന്ന് ഇടുവിങ്കാൽ മാടം കയറി എഴുന്നള്ളത്ത് കാവിലേക്ക് തിരിച്ചെത്തി. തുടർന്ന് അടിമപ്പണസമർപ്പണത്തോടെ ചടങ്ങുകൾക്ക് സമാപ്തിയായി. പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം, പുതുക്കൈ തായത്തറ ഭഗവതിക്ഷേതം, നാഗച്ചേരി ഭഗവതി ക്ഷേത്രം, പടിഞ്ഞാറ്റംകൊഴുവൽ പുതിയ സ്ഥാനം, കൂട്ടത്തിലറ വിഷ്ണുമൂർത്തി ക്ഷേത്രം, ചീർമ്മക്കാവ് ഭഗവതി ക്ഷേത്രം, കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്രം, ചാത്തമത്ത് ആലയിൽ ഭഗവതി ക്ഷേത്രം, പാലായി പാലാ കൊഴുവൽ ഭഗവതി ക്ഷേത്രം, കണിയാട തായത്തറയക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം, കിണാവൂർ കണ്ണൻകുന്ന് ചെറളത്ത് ഭഗവതിക്ഷേതം, കാരിമൂലപാടാർകുളങ്ങര ഭഗവതി ക്ഷേത്രം, അങ്കക്കളരിപാടാർകുളങ്ങര ഭഗവതി ക്ഷേത്രം, കീഴ്മാലമൂരിക്കാനം ഭഗവതി ക്ഷേത്രം, പുതിയ സ്ഥാനം.അണ്ടോൾ കുന്നുമ്മൽ ചെറളത്ത് ഭഗവതിക്ഷേത്രം, പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രം, പുതുക്കൈ മുച്ചിലോട്ട്, കിണാവൂർ മുച്ചിലോട്ട് ,​ പള്ളിക്കര കേണമംഗലം കഴകം,​ പാലേരെ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും പൂരോത്സവം സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL