SignIn
Kerala Kaumudi Online
Thursday, 22 October 2026 10.21 PM IST

സിംഗിൾ വിമൻ തൊഴിൽ ശില്പശാല

single
സിംഗിൾ വിമൻ വിഭാഗത്തിൽപെട്ട തൊഴിലന്വേഷകർക്കായി സംഘടിപ്പിച്ച തൊഴിൽ ശില്പശാല ഡോ. പി.എസ് ശ്രീകല ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള നോളെജ് ഇക്കോണമി മിഷനും സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷനും സംയുക്തമായി ജില്ലയിലെ സിംഗിൾ വിമൻ വിഭാഗത്തിൽപെട്ട തൊഴിലന്വേഷകർക്കായി തൊഴിൽ ശില്പശാല സംഘടിപ്പിച്ചു. സുശീലാ ഗോപാലൻ സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. സ്ത്രീകളായ തൊഴിലന്വേഷകർക്ക് വേണ്ടി നടപ്പിലാക്കുന്ന തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായാണ് ശില്പശാല. ആദ്യമായി കണ്ണൂർ ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുശീലാ വേലായുധൻ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി. സതി, പി.കെ ശ്യാമള തുടങ്ങിയവർ പങ്കെടുത്തു. കണക്ടിംഗ് തളിപ്പറമ്പ പദ്ധതി കോഓർഡിനേറ്റർ കെ. ലിഷ തൊഴിലന്വേഷകർക്ക് ഡി.ഡബ്ല്യു.എം.എസ് സേവനങ്ങൾ പരിചയപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL