SignIn
Kerala Kaumudi Online
Friday, 23 October 2026 3.48 AM IST

കണ്ണൂരിൽ മിനി ജോബ് ഫെയർ 25 ന്

job

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 25 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സർവീസ് എൻജിനീയർ, സെയിൽസ് മാനേജർ\ ബി.ഡി.എം, ഓഫീസ് അഡ്മിൻ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ ബോഡി ഷോപ്, ബോഡി ഷോപ് മാനേജർ, സീനിയർ എക്സിക്യൂട്ടീവ് അക്കൗണ്ടന്റ്, മാനേജർ ഇൻവെന്ററി കൺട്രോൾ, എം.ഐ.എസ് എക്സിക്യൂട്ടീവ്, ചാറ്റ് ആൻഡ് കോൾ സപ്പോർട്ട് എക്സിക്യൂട്ടീവ്, സെയിൽസ് പ്രൊമോട്ടേഴ്സ്, ഡ്രൈവർ, ബില്ലിംഗ് ആൻഡ് ക്യാഷ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഒരു പാസ്‌പോർട്ട് സൈസ് ഫോേട്ടായും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് ഉപയോഗിച്ച് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL