SignIn
Kerala Kaumudi Online
Friday, 23 October 2026 3.47 AM IST

ഇടവേളയ്ക്ക് ശേഷം താപനിലയിൽ വൻവർദ്ധനവ് ഉരുകിയൊലിച്ച് കണ്ണൂർ

hot

കണ്ണൂർ: നാളുകൾക്ക് ശേഷം വീണ്ടും കണ്ണൂരിൽ ഉയർന്ന താപനില രേഖപ്പെടുത്തി. ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന താപനിലയായ 38.1 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്തത്. ഇടവേളയ്ക്ക് ശേഷം പകൽ സമയത്തെ താപനിലയിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന താപ നില മഹാരാഷ്ട്രയിലുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

കഴിഞ്ഞ മാസം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില കണ്ണൂർ ജില്ലയിൽ അടയാളപ്പെടുത്തിയിരുന്നു. അതിനു ശേഷം വേനൽമഴയെ തുടർന്ന് ചൂടിന് നേരിയ ശമനം ഉണ്ടായി.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അതി കഠിനമായ ചൂടാണ് ഉണ്ടായത്. പുറത്തിറങ്ങിയവർ ചൂട് കാരണം വെന്തുരുകി. ഇന്നലെ ജില്ലയിൽ 37 ഡിഗ്രി വരെ താപനില അനുഭവപ്പെട്ടതായാണ് കണക്ക്. അറുപത് മുതൽ എഴുപത് ശതമാനം വരെയാണ് ഹ്യുമിഡിറ്റി ഇത് ചൂടിന്റെ കാഠിന്യം കൂട്ടാനും പുഴുങ്ങൽ അനുഭവപ്പെടാനും കാരണമായി. എന്നാൽ അൾട്രാ വയലറ്റ് ഇൻഡക്സിൽ രശ്മിയുടെ കാഠിന്യം ജില്ലയിൽ അഞ്ചാണ് രേഖപ്പെടുത്തിയത് എന്നത് ആശ്വാസകരമായി.

ആശ്വാസമുണ്ട്, കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു
മുൻ വർഷങ്ങളിൽ ഇതേ ദിവസങ്ങളിൽ കണ്ണൂരിൽ 38.3 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. അന്ന് ഉയർന്ന ചൂടായ 40.5 ഡിഗ്രി പാലക്കാടായിരുന്നു രേഖപ്പെടുത്തിയത്. ഈ വർഷം ചൂടിൽ ഉണ്ടായിരിക്കുന്ന കുറവ് ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ. വേനൽ അവസാനത്തോടടുക്കുമ്പോൾ താപനിലയിൽ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം വേനൽ മഴയിൽ കാര്യമായ വർദ്ധനവും ഉണ്ടായി. കണക്കുകളിലെ ഈ കുറവ് പക്ഷെ ആളുകൾക്ക് ആശ്വാസം പകരുന്നില്ലെന്നതാണ് പ്രശ്നം. ചൂട് തൊഴിലിനെ പോലും ബാധിക്കുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ലെങ്കിലും തുടക്കം തൊട്ട് നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് സജീവമായിരുന്നു. ചൂടിനെതിരെ ജനം ഒരു പരിധി വരെ ബോധവാന്മാരായെന്ന വിലയിരുത്തലും ആരോഗ്യവകുപ്പിനുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിലെ ശരാശരി താപനില 37 ഡിഗ്രി ആയിരുന്നു എന്നാൽ ഈ വർഷം ഏപ്രിലിലെ ശരാശരി താപനില 35 ഡിഗ്രി മാത്രമാണ്. കനത്ത ചൂട് അനുഭവപ്പെട്ട ഇന്നലെ ഉച്ചയ്ക്ക് ശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴയും ലഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിലെ ശരാശരി താപനില 37 ഡിഗ്രി

ഈ വർഷം ഏപ്രിൽ 35 ഡിഗ്രി

ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാളും ചൂട് കുറവാണെന്നത് ആശ്വാസകരമാണ്. വേനൽ മഴ ലഭിച്ചത് ചൂട് കുറയാൻ കാരണമായി ജില്ലയിൽ ഇനിയും വേനൽ മഴയ്ക്കുള്ള സാദ്ധ്യതയുണ്ട്. -ജില്ല കാലാവസ്ഥ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL