SignIn
Kerala Kaumudi Online
Sunday, 31 May 2026 11.06 AM IST

നാടക പ്രവർത്തകർക്ക് ജില്ലാതല ശില്പശാല

silpasala

നീലേശ്വരം:നാടക പ്രവർത്തകർക്കുള്ള ജില്ലാതല ഏകദിന ശില്പശാല ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ സംഘടിപ്പിച്ചു.പ്രശസ്ത നാടക സംവിധായകൻ വി.ശശി നീലേശ്വരം ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി.വി.കെ പനയാൽ മുഖ്യാതിഥിയായിരുന്നു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി വേണുഗോപാലൻ, ജില്ലാ എക്സി.മെമ്പർമാരായ എം.പി.ശ്രീമണി, പി.രാമചന്ദ്രൻ ,രമാ രാമകൃഷ്ണൻ,സുനിൽ പട്ടേന, കെ.ലളിത, എം.മധുസൂദനൻ എന്നിവർ സംസാരിച്ചു. പരിശീലനം സംസ്ഥാന റിസോഴ്സ് പേഴ്സൺമാരായ ഉദിനൂർ ബാലഗോപാലൻ, പി.വി.രാജൻ കിനാത്തിൽ, പി.പി.രാജൻ, പി.സത്യനാഥൻ എന്നിവർ ശില്പശാല നയിച്ചു.ഉറൂബിന്റെ 'ഭഗവാന്റെ അട്ടഹാസം', അംബികാസുതൻ മാങ്ങാടിന്റെ 'പ്രാണവായു ', ശിവദ കൂക്കളിന്റെ 'ഗന്ധമില്ലാത്ത പൂക്കൾ ', ഇ പി രാജഗോപാലന്റെ 'മിന്നാമിനുങ്ങുകളുടെ ചെറിയമ്മ ' എന്നീ കൃതികളുടെ റീഡിംഗ് തിയറ്റർ ആവിഷ്കാരവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL