പയ്യാവൂർ: കാശ്മീരിൽ ഭീകരാക്രമണം നടത്തിയ പാക് ഭീകരവാദികൾക്കെതിരെ ഇന്ത്യൻ സൈന്യം തിരിച്ചടി തുടങ്ങിയ സാഹചര്യത്തിൽ സൈനികർക്ക് വേണ്ടി പയ്യാവൂർ ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജയും പ്രാർത്ഥനകളും. പയ്യാവൂർ ദേവസ്വം മുൻ ചെയർമാൻ ടി.പി രാജീവന്റെ നേതൃത്വത്തിലാണ് മൃത്യുഞ്ജയ ഹോമം ഉൾപ്പെടെയുള്ള വഴിപാടുകളും പ്രാർത്ഥനകളും നടത്തിയത്. വില്ലാളിവീരനായ അർജ്ജുനന് പരമശിവൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച സ്ഥലമായാണ് പയ്യാവൂർ ശിവക്ഷേത്രം കരുതപ്പെടുന്നത്. പരമശിവൻ സ്വയം ഭൂവായി കുടികൊള്ളുന്ന ക്ഷേത്രവുമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |