SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

പയ്യന്നൂരിലും രാമന്തളിയിലും മോക്ഡ്രിൽ

mokdril
യ്യന്നൂരിൽ നടന്ന മോക്ഡ്രില്ലിന്റെ ഭാഗമായി പരിക്കേറ്റ നിലയിൽ എത്തിച്ചവർക്ക്, വില്ലേജ് ഓഫീസിൽ ഒരുക്കിയ ആശുപത്രിയിൽ ചികിത്സ നൽകുന്നു.

പയ്യന്നൂർ: പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷം കണക്കിലെടുത്ത് ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുവാൻ പൊതുജനങ്ങളെയടക്കം സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തൊട്ടാകെ നടന്ന മോക്ഡ്രില്ലിന്റെ ഭാഗമായി പയ്യന്നൂരിലും നാവിക അക്കാഡമി സ്ഥിതി ചെയ്യുന്ന രാമന്തളിയിലും മോക്ഡ്രിൽ നടന്നു.

പയ്യന്നൂർ റവന്യൂ ടവറിൽ വില്ലേജ് ഓഫീസ് പ്രവൃത്തിക്കുന്ന കെട്ടിടത്തിൽ അടിയന്തരമായി എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ആശുപത്രി തയ്യാറാക്കുകയും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.എം ജ്യോതിയുടെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ജാഗ്രതയോടെ നില കൊള്ളുന്നതിനിടയിലാണ് പരിക്കേറ്റ ആളെയും വഹിച്ചുകൊണ്ട് ആംബുലൻസ് ചീറിപ്പാഞ്ഞെത്തിയത്. ഉടനെ തന്നെ പരിക്കേറ്റയാളെ സ്ട്രക്ചറിൽ കിടത്തി ആശുപത്രിയിലേക്ക് മാറ്റുകയും ഡോക്ടർമാരും മറ്റും ആവശ്യമായ ചികിത്സ നൽകുന്നതിനിടയിൽ, മറ്റൊരു ആംബുലൻസ് പരിക്കേറ്റ മറ്റ് രണ്ടുപേരെ കൂടി ആശുപത്രിയിലെത്തിച്ചു. മൂന്ന് പേർക്കും ആവശ്യമായ ചികിത്സ നൽകുകയും അവരുടെ പേര് വിവരങ്ങൾ ചോദിച്ചറിഞ്ഞ് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. മൂന്ന് പേർക്കും അടിയന്തര ചികിത്സ ലഭിച്ചതോടെ ആപൽഘട്ടം തരണം ചെയ്തതോടെയാണ് ബന്ധപ്പെട്ടവർക്കെല്ലാം സമാധാനമായത്.

ഒരു ആപൽഘട്ടമുണ്ടായാൽ ഏതുവിധം കൈകാര്യം ചെയ്യണമെന്നതിനുള്ള റിഹേഴ്സൽ താലൂക്ക് തലത്തിൽ റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടന്നത്. അഗ്നിശമനസേന , ആരോഗ്യം, പൊലീസ്, മിലിട്ടറി, എൻ.സി.സി തുടങ്ങിയ വിഭാഗങ്ങളാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്. തഹസിൽദാർ പി. മനോഹരൻ, ഫയർ ഫോഴ്സ് ഓഫീസർ പി.പി. പ്രകാശ് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. പി.എം.ജ്യോതി, പയ്യന്നൂർ 32 എൻ.സി.സി ബറ്റാലിയൻ സുബൈദാർ അവദൂത് ഷിൻഡെ, എൻ.സി.സി. കാഡറ്റുകൾ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MOKDRIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL