ന്യൂമാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ ആതിഥേയത്വത്തിൽ എം.എം ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ടു ദിവസമായി നടന്നുവന്ന കുടുംബശ്രീ തലശ്ശേരി ക്ലസ്റ്റർതല സർഗോത്സവം അരങ്ങ് 2025ൽ 122 പോയിന്റോടെ മാങ്ങാട്ടിടം സി.ഡി.എസ് ഒന്നാം സ്ഥാനവും 116 പോയിന്റോടെ പന്ന്യന്നൂർ സി.ഡി.എസ് രണ്ടാം സ്ഥാനവും 88 പോയിന്റോടെ തലശ്ശേരി
സി.ഡി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തുവിന്റെ അദ്ധ്യക്ഷതയിൽ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മാണിക്കോത്ത് മഗേഷ്, എം.കെ ലത, കെ.എസ് ഷർമിള, സി.ഡി.എസ് ചെയർപേഴ്സൺമാരായ എൻ.വി ശ്രീജ, പി.കെ ബിജുള, സനില സജീവൻ, ദിൽന, എം.പി ശോഭന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |