SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

ഷാജി എൻ കരുണിന് ശ്രദ്ധാഞ്ജലി

shaji
കെ.കെ മാരാർ ഷാജി എൻ കരുൺ അനുസ്മരണ പ്രഭാഷണം നടത്തുന്നു

തലശ്ശേരി: ചലച്ചിത്ര പ്രതിഭ ഷാജി എൻ. കരുണിന്റെ ഓർമ്മയെ മുൻനിർത്തി സ്‌പോർട്ടിംഗ് യൂത്ത്സ് ലൈബ്രറി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ പ്രമുഖ ചിത്രകാരനും ചരിത്ര കലാ ഗവേഷകനും ലൈബ്രറി പ്രസിഡന്റുമായ കെ.കെ മാരാർ അനുസ്മരണ പ്രഭാഷണം നടത്തി. വിശ്വ ചക്രവാളത്തോളം മലയാള സിനിമയെ ഉയർത്തുന്നതിൽ ഷാജി എൻ കരുൺ അതുല്യമായ പങ്കാണ് വഹിച്ചതെന്നും മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് സർഗ്ഗാത്മകമായ ഊർജ്ജവും പുതിയ ഭാവങ്ങളും പകർന്നു നൽകിയ സംവിധായകൻ കൂടിയായിരുന്നു ഷാജിയെന്നും മാരാർ പറഞ്ഞു. ഇത്ര നിശ്ശബ്ദനായ എന്നാൽ ഏറെ ശ്രദ്ധാലുവായ ഒരു സംവിധായകനെ നമുക്ക് കണ്ടെത്താനാവില്ല. സംസാരിക്കുന്നതിനെക്കാളുപരി ബഹളങ്ങളൊന്നുമില്ലാതെ തന്റെ മുഖഭാവങ്ങളാലും വിരലുകളുടെ ആംഗ്യങ്ങളാലും നിർദ്ദേശം നൽകി സംവിധാനകലയെ വിസ്മയിപ്പിച്ച അപൂർവ്വ പ്രതിഭയായിരുന്നു ഷാജി എൻ കരുൺ. ചടങ്ങിൽ ലൈബറി സെക്രട്ടറി സീതാനാഥ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SHAJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL