SignIn
Kerala Kaumudi Online
Friday, 09 October 2026 2.27 AM IST

മാലിന്യനിർമ്മാർജ്ജനം: രണ്ട് ഉത്തരവുകളിൽ അപാകതയില്ലെന്ന് മന്ത്രി

aa

തിരുവനന്തപുരം:തദ്ദേശവകുപ്പിൽ മാലിന്യനിർമ്മാർജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിയും ഡയറക്ടറും വ്യത്യസ്ത

ഉത്തരവുകൾ ഇറക്കിയതിൽ അപാകതയില്ലെന്ന് മന്ത്രി കെ.എം.ഷാജി. മാലിന്യനിർമ്മാർജ്ജനത്തിനായി വകുപ്പ് സെക്രട്ടറി ടി.വി.അനുപമ നിർമ്മലം പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം ഡയറക്ടർ ദിവ്യ എസ്.അയ്യർ സ്വന്തം നിലയിൽ ഐ.സി.100 ചലഞ്ച് പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരുന്നു.ഇതാണ് വിവാദമായത്. രണ്ടും വ്യത്യസ്ത ലക്ഷ്യത്തോടെയുള്ള പദ്ധതികളാണെന്ന്

മന്ത്രി പ്രതികരിച്ചു.

വകുപ്പ് സെക്രട്ടറി പ്രഖ്യാപിച്ച പദ്ധതി നടത്തിപ്പ് രേഖയിൽ പ്രാധാന്യം കിട്ടിയില്ലെന്ന് പരിഭവിച്ചാണ് ഡയറക്ടർ വേറെ പദ്ധതി പ്രഖ്യാപിച്ചതെന്നാണ് അറിയുന്നത്. ഇതുകാരണം, തദ്ദേശസ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമുള്ള ആശയകുഴപ്പം പരിഹരിക്കാൻ മന്ത്രി യോഗം വിളിച്ചേക്കും.

ഡയറക്ടർ കലഹിച്ച് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചുവെങ്കിലും വകുപ്പ് സെക്രട്ടറിയായ ടി.വി.അനുപമ പ്രതികരിച്ചിട്ടില്ല. ഡയറക്ടർ പ്രഖ്യാപിച്ച ഐ.സി.100 ചലഞ്ച് നടപ്പാക്കുന്നത് വകുപ്പ് സെക്രട്ടറിയെന്ന നിലയിൽ

അനുപമയ്ക്ക് വേണമെങ്കിൽ തടയാം.അല്ലെങ്കിൽ മരവിപ്പിക്കാം. എന്നാൽ അതുണ്ടായിട്ടില്ല. പദ്ധതി നടത്തിപ്പിൽ മാറ്റം വരുത്തിയിട്ടുമില്ല.

രണ്ടു പദ്ധതികൾ ഒരേസമയം പ്രഖ്യാപിച്ചതോടെ, നടത്തിപ്പിന് ജീവനക്കാരെ ചുമതലപ്പെടുത്തുന്നതും ചെലവിന് പണം പങ്കുവയ്ക്കുന്നതുമാണ് തദ്ദേശസ്ഥാപനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നത്. അതിന് പരിഹാരം കാണേണ്ടത് മന്ത്രിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KMSHAJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA