SignIn
Kerala Kaumudi Online
Friday, 23 October 2026 4.59 PM IST

തരിശു രഹിത ആന്തൂർ വിജയിപ്പിക്കും

anthoor

ധർമശാല : ആന്തൂർ നഗരസഭാ പരിധിയിലെ കൃഷിയോഗ്യമായ മുഴുവൻ നൽ വയലും കൃഷി ചെയ്യാൻ പാടശേഖര സമിതി ഭാരവാഹികളുടെ മുൻസിപ്പൽ തല യോഗം തീരുമാനിച്ചു . ഒന്നാം വിള നെൽകൃഷി യോഗ്യമായ 18 പാടശേഖരങ്ങളിലെ 215 ഹെക്ടർ നെൽകൃഷിക്ക് വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങി. ആവശ്യമായ ഉമ , പൗർണമി നെൽവിത്തുകളും , കുമ്മായവും വിതരണം ചെയ്തു. ആന്തൂർ നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ കൂലിചിലവ് ഇനത്തിൽ ഹെക്ടറിന് 20000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൺ വി.സതീദേവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ രാമകൃഷണൻ മാവില പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ആമിന ടീച്ചർ , കെ.പി.ഉണ്ണികൃഷ്ണൻ , ഓമനാ മുരളീധരൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ വിജയകുമാരി സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.കെ.സജിത് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL