SignIn
Kerala Kaumudi Online
Friday, 23 October 2026 4.13 PM IST

സ്പീക്കർ എ.എൻ.ഷംസീർ ദക്ഷിണ കൊറിയയിൽ

speaker

തലശ്ശേരി: കോമൺവെൽത്ത് പാർലമെന്ററി കോൺഫറസിന്റെ ഭാഗമായി നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ദക്ഷിണ കൊറിയ സന്ദർശിച്ചു.സോളിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ അംബാസഡർ അമിത് കുമാറിന്റെ ക്ഷണമനുസരിച്ച് സ്പീക്കർ സന്ദർശിച്ചു.
ദക്ഷിണ കൊറിയയിൽ നിലവിൽ ഏതാണ്ട് 18,000 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ഇതിൽ ഏകദേശം 250 പേർ മലയാളികളാണെന്നതും അംബാസിഡർ സ്പീക്കറെ അറിയിച്ചു. മറൈൻ ടെക്‌നോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉന്നത പഠനത്തിനായി ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ ദക്ഷിണ കൊറിയ തിരഞ്ഞെടുക്കുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു.
കൊറിയൻ ഭാഷ പഠിക്കുന്നവർക്ക് അവിടെ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും അംബാസഡർ സ്പീക്കറോട് സൂചിപ്പിച്ചു.
കപ്പൽ നിർമ്മാണം പോലുള്ള മേഖലകളിൽ ദക്ഷിണ കൊറിയ ഇന്ത്യയുമായും പ്രത്യേകിച്ച് കേരളവുമായും സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായും സ്പീക്കർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL