SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

നഷ്ടപ്പെട്ട 33 മൊബൈൽ ഫോണുകൾ കൂടി കണ്ടെത്തി സിറ്റി സൈബർ സെൽ ഉടമസ്ഥർക്ക് കൈമാറി

phone-thaft

ആറു മാസത്തിനുള്ളിൽ തിരിച്ചെടുത്തത് 300 മൊബൈൽ ഫോണുകൾ

കണ്ണൂർ: നഷ്ടപ്പെട്ടതും മോഷണം പോയതുമായ 33 മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെൽ. സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് പുറമെ തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നും ട്രേസ് ചെയ്താണ് ഇവ തിരിച്ചുപിടിച്ചത്. ലഭിച്ചവരിൽ നിന്നും നേരിട്ടോ, പോലീസ് സ്റ്റേഷൻ വഴിയോ, കൊറിയർ വഴിയോ ആണ് ഇവ എത്തിച്ചത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി.നിധിൻരാജ് വീണ്ടെടുത്ത ഫോണുകൾ നേരിട്ട് തന്നെ ഉടമസ്ഥർക്ക് നൽകി. സൈബർ സെൽ എ.എസ്.ഐ എം.ശ്രീജിത്ത് സി പി.ഒ ദിജിൻ രാജ് എന്നിവർ ചേർന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ലഭിച്ച ഫോണുകൾ സൈബർ സെൽ ഉടമസ്ഥർക്ക് അൺബ്ലോക്ക് ചെയ്തുനൽകി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സൈബർ സെൽ 300 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച് നൽകിയിട്ടുണ്ട്.


മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ

മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. പരാതി റസീത് ഉപയോഗിച്ച് സി.ഇ.ഐ.ആർ പോർട്ടൽ ((https://www.ceir.gov.in)) വഴി ഫോണിലുള്ള മുഴുവൻ ഐ.എം.ഇ.ഐ നമ്പറുകളുടെ വിവരങ്ങളും നൽകിയാൽ ഫോൺ ബ്ലോക്ക് ആകും. ബ്ലോക്ക് ആയ ഫോണിൽ ആരെങ്കിലും സിം കാർഡ് ഇട്ടാൽ ഫോൺ ട്രേസ് ആകും ചെയ്യും. ശേഷം ഫോൺ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങിക്കുമ്പോൾ ഉടമസ്ഥരിൽ നിന്നും നഷ്ടപ്പെട്ടതിന് ശേഷം ഉടമസ്ഥർ അറിയാതെയാണ് വിളിക്കുവാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ സഞ്ചാർസാത്തി(https://sancharsaathi.gov.in) എന്ന വെബ്‌സൈറ്റിലെ Know Genuineness of Your Mobile Handset എന്ന ഓപ്ഷൻ വഴി ഐ.എം.ഇ.ഐ നമ്പർ നൽകിയാൽ മതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL