SignIn
Kerala Kaumudi Online
Friday, 23 October 2026 4.22 AM IST

കേളകത്ത് ലഹരി വിരുദ്ധ സംഗമം

kelakam

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. കേളകം ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സുനിതാ രാജുവാത്യാട്ട് അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ പി.എസ്. ശിവദാസൻ ലഹരി വിരുദ്ധ സന്ദേശം നൽകി. എം.പി.ടി.എ പ്രസിഡന്റ് അമ്പിളി സജി, പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്, സ്കൗട്ട് മാസ്റ്റർ കെ.വി. ബിജു തുടങ്ങിയവർ സംസാരിച്ചു.സംഗമത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, വിദ്യാർഥികളുടെ നൃത്തശില്പം,ലഘുനാടകം എന്നിവയും നടത്തി എൻ. എസ്.എസിൻ്റെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെയും എൺപതോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL