SignIn
Kerala Kaumudi Online
Friday, 23 October 2026 8.23 AM IST

മണ്ണറിഞ്ഞ് മണ്ണിനെ അറിഞ്ഞ്  കാർഷിക പാഠശാല

mazha
കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദി കാർഷിക ക്ലബ്ബുമായി ചേർന്ന് മയ്യിൽ മേച്ചേരി വയലിൽ നടത്തിയ ഏകദിന കാർഷിക പാഠശാലയിൽ നിന്ന്.

കണ്ണൂർ: ക്ലാസ് മുറിയുടെ നാലു ചുമരുകൾക്കപ്പുറത്ത്, പാഠപുസ്തകങ്ങളുടെ സാങ്കേതികതകൾക്കപ്പുറത്ത് മണ്ണിനെയും കൃഷിയെയും അറിഞ്ഞ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദി കാർഷിക ക്ലബ്ബുമായി ചേർന്നാണ് മയ്യിൽ മേച്ചേരി വയലിൽ ഏകദിന കാർഷിക പാഠശാല സംഘടിപ്പിച്ചത്.
മേച്ചേരി പാടശേഖരസമിതി അംഗങ്ങളും മയ്യിൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരും അവർക്ക് കൂട്ടായി എത്തിയപ്പോൾ മണ്ണിനെയും കൃഷിയെയും മഴയെയും നാട്ടുനന്മകളെയും പരിചയപ്പെടാനുള്ള അപൂർവ്വ അവസരമായി അതുമാറി.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം. രവി അദ്ധ്യക്ഷത വഹിച്ചു. പ്രഥമ ഷാജു പനയൻ സ്മാരക പുരസ്കാര ജേതാവ് നാട്ടിപ്പാട്ട് കലാകാരി പയ്യാടകത്ത് ദേവി നാട്ടിപ്പാട്ട് പാടി.
കർഷക പുരസ്‌കാര ജേതാക്കളായ പി.വി കാർത്ത്യായനി, ലക്ഷ്മണൻ കുന്നുമ്പ്രത്ത് എന്നിവർ കൃഷി അനുഭവങ്ങളും അറിവുകളും കുട്ടികളുമായി പങ്കുവെച്ചു. നാട്ടറിവ് പാട്ടുകൾക്ക് നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡന്റ് കുട്ടാപ്പു കതിരൂർ, പ്രജീഷ് കുറ്റ്യാട്ടൂർ, അഭി മുഴപ്പിലങ്ങാട് എന്നിവർ നേതൃത്വം നൽകി. വയൽ നടത്തം, സൊറവരമ്പ്, നിലമൊരുക്കൽ, ഞാറുനടീൽ, ചെളിയുത്സവം, കപ്പേം കാപ്പീം, കഞ്ഞിയും പുഴുക്കും എന്നിവയും പാഠശാലയുടെ ഭാഗമായി ഒരുക്കിയിരുന്നു.
57 വിദ്യാർത്ഥികളും 3 അദ്ധ്യാപകരും 5 രക്ഷിതാക്കളും അടങ്ങുന്ന സംഘമാണ് പാഠശാലയിൽ പങ്കെടുത്തത്.
സാംസ്‌കാരിക പ്രവർത്തകൻ രാധാകൃഷ്ണൻ മാണിക്കോത്ത്, അദ്ധ്യാപകരായ ഫാ. ബാസ്റ്റിൻ ജോസ്, ഫാ. സ്റ്റീവൻസൻ, എ സജിത്ത് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ അമൻ എൽ. ബിനോയ്, സൂര്യദേവ് രാജേഷ്, പി. അർജുൻ ശ്രാവൺ, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AGRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL