SignIn
Kerala Kaumudi Online
Friday, 23 October 2026 7.38 AM IST

പാൽച്ചുരം - ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ

road
പാൽച്ചുരം - ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻതോടിന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിൽ

ഗതാഗതം തടസ്സപ്പെട്ടു

കൊട്ടിയൂർ: കനത്ത മഴയിൽ കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം - ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻതോടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത വിധം കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

കഴിഞ്ഞ കുറേക്കാലമായി മണ്ണിടിച്ചിൽ മൂലം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പാത കൂടിയാണ് പാൽച്ചുരം.
കഴിഞ്ഞ മേയിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അന്ന് മണ്ണിടിഞ്ഞു വീണ അതേ സ്ഥലത്താണ് ഇന്നലെയും മണ്ണിടിഞ്ഞു വീണത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL