SignIn
Kerala Kaumudi Online
Friday, 23 October 2026 12.43 PM IST

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യു.ജി, പി.ജി അഡ്മിഷൻ തുടങ്ങി

guru

കണ്ണൂർ :എല്ലാവർക്കും ബിരുദമെന്ന ആശയവുമായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഈ വർഷത്തെ യു. ജി, പി.ജി അഡ്മിഷൻ ആരംഭിച്ചതായിവൈസ് ചാൻസിലർ പ്രൊഫ.വി.പി ഡോ.ജഗതി രാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ പത്ത് വരെ ഓൺലൈനായി WWW.ടgou.ac.in എന്ന വെബ്സൈറ്റിലൂടെ ഫീസ് അടച്ച് റജിസ്റ്റർ ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യം മുൻ നിർത്തിയാണ് 29 യു.ജി ,പി .ജി പ്രോഗ്രാമുകൾക്കും മൂന്ന് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്. എം.ബി.എ, എം.സി.എ പ്രോഗ്രാമുകൾ കൂടി യൂണിവേഴ്സിറ്റി ഈ അദ്ധ്യായന വർഷം ആരംഭിക്കും. യു.ജി .സി അംഗീകാരം ലഭിച്ചതായും നോട്ടിഫിക്കേഷൻ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്ലസ് ടു പാസായവർക്ക് ഏതു വിഷയമെടുത്തും ഡിഗ്രി നേടിയെടുക്കുവാനുള്ള അവസരമാണിത്. അനാഥാലത്തിലെ അന്തേവാസികളായ പഠിതാക്കൾക്ക് ഫീസ് ഇളവോടെ പഠിക്കുവാനുള്ള അവസരമൊരുക്കീട്ടുണ്ടെന്നും സ്പോൺസർ ചെയ്യുവാൻ താല്പര്യമുള്ള സ്ഥാപനങ്ങളുണ്ടെങ്കിൽ അവരുമായി സഹകരിച്ച് വരും വർഷങ്ങളിൽ ഇത് സൗജന്യമാക്കാനും ആലോചനയുണ്ടെന്നും വൈസ് ചാൻസിലർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സിൻഡിക്കേറ്റ് അംഗം ഡോ. പി.പി അജയകുമാർ ' അഡ്വ. ജി. സുഗുണൻ, പ്രൊഫ അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.

കണ്ണൂർ ജില്ലയിൽ മൂന്ന് പഠനകേന്ദ്രം

ഗവ.ബ്രണ്ണൻ കോളേജ്, സെന്റ് ജോസഫ് കോളേജ് പിലാത്തറ, കോളേജ് ഓഫ് എൻജിനീയറിംഗ് തലശ്ശേരി എന്നിവിടങ്ങളിൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായി പ്രവർത്തിക്കും.

'ഒപ്പം" വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറും

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ ഭവന രഹിതരായ എല്ലാ പഠിതാക്കൾക്കും "ഒപ്പം പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിച്ച് നൽകുന്നുണ്ട്. 15 പഠിതാക്കളുടെ വീട് നിർമ്മാണം പൂർത്തിയായി വരുന്നതായും വൈസ് ചാൻസർ അറിയിച്ചു. മൂന്ന്പഠിതാക്കൾക്ക് ഇതിനകം വീട് നിർമ്മിച്ച് നൽകി. ഇതിന്റെ താക്കോൽ കൈമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL