SignIn
Kerala Kaumudi Online
Friday, 23 October 2026 4.41 AM IST

ഉറുദു ടീച്ചർ അക്കാഡമിക് കോംപ്ലക്സ് മീറ്റ്

complex-meet

മട്ടന്നൂർ : മട്ടന്നൂർ, ഇരിട്ടി, ഇരിക്കൂർ ഉപജില്ലകളുടെ സംയുക്ത ഉറുദു ടീച്ചർ അക്കാഡമിക് കോംപ്ലക്സ് മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ സബർമതി ഹാളിൽ നടത്തി. കോംപ്ലക്സ് മീറ്റിന്റെ ഉദ്ഘാടനം മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ കെ.ശ്രീജിത്ത് കുമാർ നിർവഹിച്ചു. ജില്ലാ അക്കാഡമിക് കോഡിനേറ്റർ ഇ.സി മുഹമ്മദ് ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകർക്കുള്ള വിവിധ സെഷനുകൾക്ക് കെ.പി.റിയാസ്, ഹനീഫ ഇരിക്കൂർ, ഷാജഹാൻ ഇരിട്ടി എന്നിവർ നേതൃത്വം നൽകി. തോലമ്പ്ര യു.പി സ്‌കൂൾ ഉർദു അദ്ധ്യാപിക പി.ഷൈനയുടെ കവിതാ സമാഹാരം 'സ്വപ്നസഫല്യത്തിന്റെ പകർപ്പ്' വേദിയിൽ പ്രധാന അദ്ധ്യാപകന് കൈമാറി. ഏഷ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടിയ ആർ.ജി.എം എ.യു.പി എസ് മലപ്പട്ടം സ്‌കൂളിലെ കെ.ഹബീബുള്ളക്ക് ഉപഹാരം സമർപ്പിച്ചു. മട്ടന്നൂർ ഉപജില്ലാ സെക്രട്ടറി കെ.പി.റാഷിദ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL