SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 PM IST

മദ്യ വിമോചന മഹാസഖ്യം കൺവൻഷൻ

dinu
മദ്യ വിമോചന മഹാസഖ്യം കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷന്‍ മഹാത്മ മന്ദിരത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. മഞ്ജുഷ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: ലഹരി വ്യാപനം തടയുന്നതിൽ സർക്കാർ പരാജയമെന്ന് മദ്യ വിമോചന മഹാസഖ്യം കണ്ണൂർ ജില്ലാ കൺവൻഷൻ കുറ്റപ്പെടുത്തി. നാടുനീളെ മദ്യഷാപ്പുകൾ അനുവദിക്കുകയും ഓൺലൈൻ മദ്യ വിതരണത്തിന് കളമൊരുക്കുകയും ചെയ്യുന്നത് സമൂഹത്തിൽ ലഹരി ആസക്തിക്ക് ആക്കം കൂട്ടുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറൽ സെകട്ടറി കെ.എ. മഞ്ജുഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ദിനു മൊട്ടമ്മൽ അദ്ധ്യക്ഷത വഹിച്ചു. രാജൻ തീയറേത്ത്, റഫീഖ് പാണപ്പുഴ, സി. മുഹമ്മദ് ഇംത്യാസ്, സൗമി ഇസബൽ, പി.വി രാജമണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.പി. പരമേശ്വരൻ (പ്രസിഡന്റ്), കെ.പി. അബ്ദുൾ അസീസ്, ഗോപാലൻ പട്ടുവം (വൈസ് പ്രസിഡന്റുമാർ) ചന്ദ്രൻ മന്ന (സെക്രട്ടറി), മനോജ് കൊറ്റാളി , സി. പൂമണി (ജോയിന്റ് സെക്രട്ടറിമാർ), എ.കെ ലളിത (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TODDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL