SignIn
Kerala Kaumudi Online
Friday, 23 October 2026 10.43 AM IST

മലിനജലപ്ളാന്റിനെതിരെ ധർണ

mahe

മാഹി: ഫിഷർമെൻ കമ്മ്യൂണിറ്റി ഹാൾ പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മാഹി മത്സ്യമേഖല സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തിമാഹി ഫിഷറീസ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ പി.സി.ദിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
സംയുക്തസമരസമിതി ചെയർമാൻ എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര പ്രസിഡന്റ് രഞ്ജിത്ത് പാറമ്മൽ , പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ട്രഷറർ പി.ശ്യാംജിത്ത്, മാഹി ബസലിക്ക പാരിഷ് കൗൺസിൽ അംഗം വിൻസെന്റ് ഫെർണ്ണാണ്ടസ്, പൂഴിയിൽ ജുമമസ്ജിദ് പ്രസിഡന്റ് എ.വി.യൂസഫ്,മസ്ജിദ് ഫിഷർമെൻ കമ്മിറ്റി പ്രസിഡന്റ് പി. യൂസഫ്, മാഹി മത്സ്യത്തൊഴിലാളി ഐക്യവേദി സെക്രട്ടറി ടി.മോഹനൻ സംസാരിച്ചു.സമരസമിതി കൺവീനർ യു.ടി.സതീശൻ സ്വാഗതവും ട്രഷറർ രതീശൻ പാറമ്മൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL