SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

വാരിയേഴ്സിലേക്ക് അർജുനും

arjun

കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ തൃശൂർ മാജിക്കിന് വേണ്ടി ബൂട്ടുകെട്ടിയ അർജുൻ എം.എം കണ്ണൂർ വാരിയേഴ്സ് ഫുട്‌ബോൾ ക്ലബിൽ. തൃശൂർ മാജികിന് വേണ്ടി എട്ട് മത്സരം കളിച്ച താരം ഒരു ഗോളും നേടിയിട്ടുണ്ട്. മിഡ്ഫിൽഡറായും വലതു വിംഗറായും കളിക്കാൻ സാധിക്കുന്ന താരമാണ്.
2024-25 സീസണിൽ കേരള പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട മുത്തൂറ്റ് എഫ്.എക്ക് വേണ്ടിയും മദ്ധ്യനിരയിൽ തിളങ്ങിയ താരമാണ്. ടീമിനായി കേരള പ്രീമിയർ ലീഗിൽ ഗോളും അസിസ്റ്റുകളും നേടിയിട്ടുണ്ട്. മുത്തൂറ്റിന് വേണ്ടി പ്രീമിയർ ലീഗ് നെക്സ്റ്റ് ജനറേഷൻ കപ്പിൽ മത്സരിച്ചു. ടൂർണമെന്റിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളുടെ അക്കാഡമി ടീമുകളായ എവർട്ടൺ, ടോട്ടൻഹാം, ക്രിസ്റ്റൽ പാലസ് തുടങ്ങിയ ടീമുകൾ പങ്കെടുത്തിരുന്നു. കൂടാതെ മുത്തൂറ്റിന് വേണ്ടി യൂത്ത് ഡവലപ്പ്‌മെന്റ് ലീഗും കളിച്ചു, ദേശീയ ലെവലിൽ മൂന്നാം സ്ഥാനവും നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ കിരീടവും ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.
2018ൽ എഫ്.സി കേരളയുടെ അണ്ടർ 15 വിഭാഗത്തിൽ ഫുട്‌ബോൾ കരിയർ ആരംഭിച്ച താരം ആ വർഷം യൂത്ത് ഐ ലീഗും കളിച്ചു. തൃശൂർ കിഴുപ്പിള്ളിക്കര സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL