SignIn
Kerala Kaumudi Online
Friday, 23 October 2026 10.46 AM IST

കൂത്തുപറമ്പ് ഉപജില്ല സ്‌കൂൾ കലോത്സവം തുടങ്ങി

koothu-kalolsavam

കൂത്തുപറമ്പ്: ഉപജില്ല സ്‌കൂൾ കലോത്സവത്തിന് പാട്യം ഗവ:ഹയർ സെക്കൻഡറി സ്‌കൂളിൽ തിരി തെളിഞ്ഞു.കെ പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ അദ്ധ്യക്ഷത വഹിച്ചു.സിനിമ സംവിധായകൻ എം. മോഹനൻ മുഖ്യാതിഥിയായിരുന്നു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.റോജ ,പാട്യം പഞ്ചായത്തംഗം ടി.സുജാത, കൂത്തുപറമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.വി രത്നജ,സ്‌കൂൾ പ്രിൻസിപ്പാൾ കെ.എം.ജമീല,വി.എം.ജനീവൻ, പ്രകാശൻ കർത്ത,എം.കെ.അരുണ,എൻ സുധിർ ബാബു, രാജേന്ദ്രൻ തായാട്ട്,കലാമണ്ഡലം മഹേന്ദ്രൻ,ടി.കെ അനിൽകുമാർ,
സുരേഷ് ബാബു നിള്ളങ്ങൽ,പ്രമോദ് ചിത്രം,പി.വി.സുമ തുടങ്ങിയവർ സംസാരിച്ചു.84 വിദ്യാലയങ്ങളിൽ നിന്നായി 3500 ഓളം കലാപ്രതിഭകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.11 വേദികളിയായാണ് മത്സരം നടക്കുന്നത്.12 ന് നടക്കുന്ന
സമാപന സമ്മേളനം കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL