SignIn
Kerala Kaumudi Online
Friday, 23 October 2026 7.14 AM IST

എല്ലാം കമ്മിഷൻ കാണുന്നുണ്ട് സ്ഥാനാർത്ഥികൾക്ക് മാർഗനിർദ്ദേശം നൽകി ജില്ലാകളക്ടർ

vote

കണ്ണൂർ: തിരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കേണ്ടതിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നിയമാനുസൃതവും സമാധാനപരവുമായിരിക്കേണ്ടതിന്റെയും ആവശ്യകത സ്ഥാനാർത്ഥികളെ ബോദ്ധ്യപ്പെടുത്തി കളക്ടർ . തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാർത്ഥികളുടെയും സ്ഥാനാർഥി പ്രതിനിധികളുടെയും യോഗം ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ വിളിച്ചുചേർത്തത്. ഹരിതചട്ടം പാലിച്ചുള്ള പ്രചാരണം,​ പൊതുയോഗം, ജാഥ മുതലായവ എന്നിവയ്ക്ക് പൊലീസ് അനുമതി,​ ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിനുള്ള അനുവാദം എന്നിവ കൃത്യമായി പാലിക്കാൻ കളക്ടർ നിർദ്ദേശിച്ചു. വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ക്രമസമാധാനപാലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും. വോട്ടർമാർക്ക് നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും. വോട്ടിംഗ് മെഷീൻ കമ്മീഷനിംഗ് നടക്കുമ്പോൾ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകണമെന്നും കളക്ടർ നിർദ്ദേശിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ എഹ്‌തെദ മുഫസിർ, എ.ഡി.എം കലാ ഭാസ്‌കർ, ചെലവ് നിരീക്ഷകൻ ജോഷോ ബെന്നറ്റ് ജോൺ, മാസ്റ്റർ ട്രെയ്നർ എം.പി.വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL