SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

ആഘോഷ കമ്മിറ്റി രൂപീകരണം

commity
ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ചലച്ചിത്രനടൻ ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: പെരളത്ത് വയൽ അരയാൽ ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുനഃപ്രതിഷ്ഠ കലശോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ചലച്ചിത്ര നടൻ ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. നിർമ്മാണ കമ്മിറ്റി ചെയർമാൻ സരസൻ പുതിയപുര അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം എം.വി നാരായണൻ വിവിധ ക്ഷേത്ര കമ്മിറ്റികളുടെ ഭാരവാഹികളായ നാരായണൻ, കെ.വി കുഞ്ഞമ്പു, രഘു വെളിച്ചപ്പാടൻ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഹരീഷ് ആനവാതുക്കൽ, ബാലഗോപാലൻ പെരളത്ത്, മധു വടക്കിനിയിൽ, പി.പി മോഹൻദാസ്, സി.പി ഉണ്ണികൃഷ്ണൻ നായർ, പി.പി ജനാർദ്ദനൻ നായർ, ടി. ബിന്ദു, പ്രദീപ് പണിക്കർ, എൻ.വി അശോകൻ, കേളു മേസ്തിരി, രഞ്ജിത്ത് പുതിയ പുരയിൽ സംസാരിച്ചു. ഭാരവാഹികൾ: പി.പി ജനാർദ്ദനൻ നായർ (ചെയർമാൻ), പി. മോഹൻദാസ് (ജനറൽ കൺവീനർ), പി.പി രാധാകൃഷ്ണൻ നായർ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, COMMITEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL