SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

സി.ബി.സി. വാര്യർ അനുസ്മരണം

cbc
സി.ഐ.ടി.യു കണ്ണൂർ ജില്ലാ സെക്രട്ടറി കെ. അശോകൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായ സി.ബി.സി. വാര്യരുടെ 12ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനവും പ്രവർത്തക കൺവെൻഷനും ഒരുക്കി. സി.ഐ.ടി.യു കണ്ണൂർ ജില്ലാ സെക്രട്ടറി കെ. അശോകൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുരളീകൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.വി സുമ അദ്ധ്യക്ഷത വഹിച്ചു. സഹോദര സംഘടനകളെ പ്രതിനിധീകരിച്ച് സന്തോഷ്, സത്യേന്ദ്രൻ, ജനാർദ്ദനൻ, രസ്ന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഉല്ലാസൻ സ്വാഗതവും റിജിൻ നന്ദിയും പറഞ്ഞു.

കെ.എസ്.എഫ്.ഇ കുടുംബാംഗങ്ങളുടെ കുട്ടികളിൽ വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. മേഖലാ മാനേജർ ടി.സി. രാധാകൃഷ്ണൻ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL