SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

ക്രിസ്മസ് - ന്യൂ ഇയർ അവധിക്കാലത്ത് പ്രത്യേക ട്രെയിൻ സർവീസ്

vadodhara

കണ്ണൂർ,​കാസർകോട്,​ തലശ്ശേരി സ്റ്റേഷനുകളിൽ സ്റ്റോപ്പ്

കണ്ണൂർ : ക്രിസ്മസ്, ന്യൂ ഇയർ സീസണിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഈ ട്രെയിനുകൾക്ക് കണ്ണൂർ, തലശേരി, കാസർകോട് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. ഇരുപതു മുതൽ നാല് ശനിയാഴ്ച്ചകളിൽ ഗുജറാത്തിലെ വഡോദരയിൽ നിന്നും കോട്ടയത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. വഡോദരയിൽ നിന്ന് ശനിയാഴ്ച്ച രാവിലെ ഒൻപത് മണിക്ക് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെ കോട്ടയത്ത് എത്തും.

ഞായറാഴ്ച്ചകളിൽ രാത്രി ഒൻപതിന് കോട്ടയത്തുനിന്നും ആരംഭിക്കുന്ന മടക്ക സർവീസ് ചൊവ്വാഴ്ച്ച രാവിലെ ആറരയോടെ തിരികെ വഡോദരയിലെത്തും. എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഈ ട്രെയിൻ സർവീസിൽ സ്റ്റോപ്പുകളുണ്ടാകും.

തെലങ്കാനയിലെ ചെർലപ്പളളിയിൽ നിന്നും മംഗലുരുവിലേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിട്ടുണ്ട്. ഡിസംബർ 24നും 28നുമാണ് സർവീസ്. ചെർലപ്പളളിയിൽ നിന്ന് രാത്രി പതിനൊന്നരയ്ക്ക് തിരിച്ച് 26ന് രാവിലെ ആറിന് മംഗലുരുവിലെത്തും. ഇരുപത്തിയാറിനും മുപ്പതിനും രാവിലെ 9.55-ന് ആരംഭിക്കുന്ന മടക്ക സർവീസ് പിറ്റേന്ന് വൈകീട്ട് അഞ്ചോടെ ചെർലപ്പളളിയിൽ എത്തും. ഈ ട്രെയിനുകൾക്ക് കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ ഉണ്ടാകും.

വഡോദര-കോട്ടയം സ്പെഷ്യൽ

20 മുതൽ നാല് ശനിയാഴ്ചകളിൽ

കോട്ടയം -വഡോദര സ്പെഷ്യൽ

21മുതൽ നാല് ഞായറാഴ്ചകളിൽ

സ്റ്റോപ്പ് ഇവിടങ്ങളിൽ

എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, കാസർകോട്

തെലങ്കാന ചെർലപ്പളളി-മംഗളൂരു സ്പെഷ്യൽ

24ന് രാത്രി 11.30ന് ചെർലപ്പള്ളിയിൽ നിന്നും യാത്ര തിരിക്കും

26ന് രാവിലെ 6ന് മംഗളൂരു

മംഗളൂരു ചെർലപ്പള്ളി മടക്കസർവീസ് 26,​30 തീയതികളിൽ രാവിലെ 9.55ന്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL