SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

കലോത്സവ വേദിയെ നിയന്ത്രിച്ച് അദ്ധ്യാപികമാർ

kpsta
കലോത്സവ വേദികളിൽ ചുമതല നിർവ്വഹിച്ച കെ എസ് ടി എ അദ്ധ്യാപികമാർ ഡി ഡി ഇ ടി. വി മധുസൂദനന്റെ ഒപ്പം

കാസർകോട്: സ്കൂൾ കലോത്സവവേദികൾ ഇന്നലെ നിയന്ത്രിച്ചത് അദ്ധ്യാപികമാരായിരുന്നു. പതിമൂന്ന് വേദികളുടെ ചുമതല ഏറ്റെടുത്ത അദ്ധ്യാപികമാർ ഓഫീസ് ഡ്യൂട്ടിയും നിർവഹിച്ചു. ചെറുവത്തൂർ മുതൽ മഞ്ചേശ്വരം വരെയുള്ള ഏഴ് സബ് ജില്ലകളിലെ 125 ഓളം അദ്ധ്യാപികമാർക്കായിരുന്നു വേദികളുടെ ചുമതല. കെ.പി.എസ്.ടി.എ വനിതാ ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. കെ.പി.എസ്.ടി.എ ജില്ലാ ട്രഷറർ പി.ശ്രീജ, വനിതാ ഫോറം ഭാരവാഹികളായ എ.കെ.പ്രീയ, സി കെ.അജിത, ടി.പി.ജയശ്രീ എന്നിവർ നേതൃത്വം നൽകി. രാവിലെ ഡി.ഡി.ഇ ടി.വി.മധുസൂദനിൽ നിന്ന് വേദികൾ കൈകാര്യം ചെയ്യേണ്ടുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷമാണ് ഇവർ ചുമതല ഏറ്റെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL