SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

തെയ്യംകെട്ട് ഉത്സവം ഇന്ന് സമാപിക്കും

vayanattu-kulavan

മടിക്കൈ: ഓർക്കോൽ മീത്തലെ പുരയിൽ ഇന്ന് സമാപിക്കും. പതിനായിരങ്ങളെ സാക്ഷിയാക്കി തെയ്യം കെട്ടിന്റെ പ്രധാന ചടങ്ങായ ബപ്പിടൽ ഇന്നലെ നടന്നു. തുടർന്ന് രാത്രി വിഷ്ണുമൂർത്തിയുടെ തോറ്റവും വയനാട്ട് കുലവൻ വെള്ളാട്ടവും അരങ്ങിലെത്തി. ഇന്ന് രാവിലെ ഏഴിന് കാർന്നോൻ തെയ്യവുംഒൻപതിന് കോരച്ചൻ തെയ്യവും, ഉച്ചക്ക് 12ന് ന് കണ്ടനാർ കേളൻ തെയ്യവും അരങ്ങിലെത്തും. വൈകീട്ട് നാലിന് വയനാട്ട് കുലവൻ ദൈവത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കൽ ചടങ്ങും നടക്കും. തുടർന്ന് വിഷ്ണുമൂർത്തി കെട്ടിയാടും. രാത്രി 10ന് മറപിളർക്കലിന് ശേഷം കൈവീത് ചടങ്ങോടെ സമാപിക്കും. സമാപന ദിവസം 25,000 പേർക്ക് ഭക്ഷണമൊരുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സി പ്രഭാകരനും ജനറൽ കൺവീനർ ഗംഗാധരൻ താളിക്കുണ്ടിലും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL