SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

ബോധവത്കരണ സൈക്ലത്തോൺ

cyclathoen
ബോധവത്കരണ സൈക്ലത്തോൺ തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. എം. നന്ദഗോപൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കണ്ണൂർ: ലോക ഒബിസിറ്റി ദിനത്തിന്റെ ഭാഗമായി അമിതവണ്ണത്തെക്കുറിച്ചും അനുബന്ധമായ ശാരീരിക പ്രശ്നങ്ങളെ കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസിന്റെയും തലശ്ശേരി സൈക്ലിംഗ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ബോധവത്കരണ റാലി സംഘടിപ്പിച്ചു. തലശ്ശേരി കടൽപ്പാലത്തിന് സമീപത്ത് നന്നും ആരംഭിച്ച റാലി കണ്ണൂർ ആസ്റ്റർ മിംസിൽ സമാപിച്ചു. നൂറിലധികം പേർ സൈക്ലത്തോണിൽ പങ്കാളികളായി. തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ഡോ. എം. നന്ദഗോപൻ ഫ്ളാഗ് ഓഫ് ചെയ്തു. ഭക്ഷണ ക്രമീകരണം, വ്യായാമം തുടങ്ങിയവയാണ് അമിത വണ്ണം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് കണ്ണൂർ ആസ്റ്റർ മിംസിലെ എന്റോക്രൈനോളജി വിഭാഗം മേധാവി ഡോ. ആർ. അർജുൻ പറഞ്ഞു. ഇത്തരം റാലികളിലൂടെ സൈക്ലിംഗ് പോലുള്ള വ്യായാമ രീതികളിലേക്ക് കൂടുതൽ ആൾക്കാരെ ആകർഷിക്കാൻ സാധിക്കുമെന്ന് തലശ്ശേരി സൈക്ലിങ് ക്ലബ് പ്രസിഡന്റ് വിനീത് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CYCLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL