SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.01 AM IST

തപാൽ ജീവനക്കാരുടെ പ്രതിഷേധ മാർച്ച്

post-office-
തപാൽ ജീവനക്കാർ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കണ്ണൂർ: തപാൽ സംയുക്ത സമരസമിതി കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് ഓഫീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. തപാൽ, ആർ.എം.എസ് ഓഫീസകൾ അടച്ചുപുട്ടുന്ന നടപടികൾ ഉടൻ നിർത്തിവയ്ക്കുക, പൂട്ടിയവ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. മുൻ എം.എൽ.എ എം. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി അദ്ധ്യക്ഷത വഹിച്ചു. തപാൽ സംയുക്ത സമരസമിതി സംസ്ഥാന ചെയർമാൻ കെ.വി സുധീർ കുമാർ സമര പരിപാടികൾ വിശദീകരിച്ചു. സമരസമിതി ഡിവിഷണൽ ചെയർമാൻ വി.പി ചന്ദ്ര പ്രകാശ്, കൺവീനർ ഉണ്ണി കോറോം, എ.പി സുജികുമാർ, ദിനു മൊട്ടമ്മൽ, ബി.പി രമേശൻ, ഇ. മനോജ് കുമാർ, അനു കവിണിശ്ശേരി, പി.വി രാമകൃഷ്ണൻ, പി. മോഹനൻ, കെ. സുനിൽകുമാർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, THAPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL